ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും
May 2, 2023 10:26 AM | By PointViews Editr

 കേളകം : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നെടുത്ത തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ച് ആറളം വന്യജീവി സങ്കേതത്തിന് ചുറ്റും 50 മീറ്റർ മുതൽ 3.6 കിലോമീറ്റർ വരെ ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്. ബഫർസോൺ സംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ട് കിഫാ പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയാണ് വനം വകുപ്പ് നടത്തിയ തിരിമറി പുറത്തുവന്നത്. 2020 ജൂലൈ 20നാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്. സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഇരിട്ടിയിൽ ചേർന്ന ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജനവാസ കേന്ദ്രങ്ങൾക്ക് ചുറ്റും സീറോ പോയിന്റ് ആയി ബഫർസോൺ നിശ്ചയിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ ആരെയും അറിയിക്കാതെയും തീരുമാനത്തിന് വിരുദ്ധമായി 50 മീറ്റർ മുതൽ 3.6 കിലോമീറ്റർ വരെ ആകാശദൂരത്തിൽ ബഫർസോൺ നിശ്ചയിച്ചിട്ടുള്ള റിപ്പോർട്ടാണ് കേന്ദ്രസർക്കാറിന് സമർപ്പിച്ചത്. ഇത് പ്രകാരം 10.87 ചതുര കിലോമീറ്റർ ദൂരം ബഹർ സോണായി മാറി . പിന്നീട് ഇത് പരിഷ്കരിച്ച് ഏകദേശം 7. 576 കിലോമീറ്ററായി കുറച്ചെങ്കിലും തെക്ക് ഭാഗത്തുള്ള കേളകം വില്ലേജിലെ പ്രദേശങ്ങൾ ബഫർ സോണിൽ എത്തി . ഇതിന്റെ മാപ്പും കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ അടയ്ക്കാത്തോട് രാമച്ചി പ്രദേശങ്ങൾ വരെയുള്ള ഭാഗത്തെ നിരവധി വീടുകൾ ആദിവാസി കോളനികൾ, കൃഷിയിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം ബഫർ സോൺ പരിധിയിൽ പെടുന്ന വിധമാണ് റിപ്പോർട്ട്. കേളകം പഞ്ചായത്തിന്റെ അധികാരപരിധിയിൽ പെടുന്ന വിധമാണ് റിപ്പോർട്ട്. കേളകം പഞ്ചായത്തിൻ്റെ പുഴിയെ പൂർണമായി വനം വകുപ്പിന്റെ പരിധിയിൽ എത്തിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ജനങ്ങൾ പുഴയിൽ ഇറങ്ങുന്നതും വെള്ളം ഉപയോഗിക്കുന്നതും തടയാൻ സമീപകാലത്ത് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ശ്രമം നാട്ടുകാർ എതിർത്തിരുന്നു. പൊഴിയിൽ ചൂണ്ടിയിട്ട വിമുക്ത സൈനികനെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പിന് കോടതിയിൽ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം പക തീർക്കാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിച്ച് വിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കിയ സമർപ്പിച്ചതെന്ന് കിഫആരോപിച്ചു. ജനാധിപത്യക്രമം അനുസരിച്ച് എടുത്ത തീരുമാനത്തെ അട്ടിമറിച്ച് തെറ്റായ റിപ്പോർട്ട് തയ്യാറാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നേരിടും എന്ന് ഫിഫാ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ സെക്രട്ടറി എം.ജെ റോബിൻ എന്നിവർ പറഞ്ഞു

The price of grass for the representatives will be determined by the Clerk of the Forest Department in the buffer zone

Related Stories
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
എല്ലാ റോഡുകൾക്കും വേണം വികസനം

Nov 10, 2023 06:18 AM

എല്ലാ റോഡുകൾക്കും വേണം വികസനം

മലയോര മേഖലയിലെ റോഡുകളുടെ വികസനവും,വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി,കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍,പത്തും...

Read More >>
സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

May 2, 2023 10:51 AM

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം, ആകെയുള്ളത് ഒരേയൊരു ഡോക്ടർ,ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി,കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ്...

Read More >>
തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

Apr 28, 2023 11:17 PM

തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

അനിശ്ചിതകാല സമരം പിൻവലിച്ച് ക്വാറികളും ക്രഷറുകളും,ഏപ്രിൽ 3 മുതൽ നടപ്പിലാക്കിയ വർധി,വർദ്ധിച്ച വിലക്കാണ് വില്പന എന്ന് കണ്ടതോടെയാണ്...

Read More >>
Top Stories